HIGHLIGHTS : 3 youths arrested with ganja

കുന്നമംഗലം: വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. പൊന്നാനി വെളിയങ്കോട് സ്വദേശി കുന്നനയില്‍ അന്‍ഷാദ് വീട്ടില്‍ മുഹമ്മദ് അന്‍ഷാദ് (23), ചാത്തമംഗലം മണ്ണുംകുഴിയില്‍ സവാദ് (21), കട്ടാങ്ങല്‍ മേലെ വാവാട്ട് വീട്ടില്‍ ആസിഫ് (ലച്ചു- 21) എന്നിവരെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്.
പുള്ളാവൂരിലെ താമരക്കുളത്ത് കഞ്ചാവുമായി മൂന്നുപേരെ തടഞ്ഞുവച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സ്ഥലത്തെത്തുകയായിരുന്നു. പ്രതികള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 22.7 ഗ്രാം കഞ്ചാവ് കണ്ടടുത്തു. കുന്നമംഗലം എസ്‌ഐ ഉമ്മര്‍, എഎസ്‌ഐ സജിന, എസ് സിപിഒ ജംഷീര്‍, സിപിഒ ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു