HIGHLIGHTS : Change in PSC exam centers in Kozhikode district
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് സെപ്റ്റംബര്‍ 28 ന് ഉച്ച 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് കുറ്റ്യാടി, പാലേരി, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ (സെന്റര്‍-1), കുറ്റ്യാടി, പാലേരി, വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ (സെന്റര്‍-2) എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഗവ. എച്ച്.എസ്.എസ്. ആവള കുട്ടോത്ത് (സെന്റര്‍-1) (രജിസ്റ്റര്‍ നമ്പര്‍ 1976002 മുതല്‍ 1976201 വരെ), ഗവ. എച്ച്എസ്എസ് ആവള കുട്ടോത്ത് (സെന്റര്‍-2),(രജിസ്റ്റര്‍ നമ്പര്‍ 1976202 മുതല്‍ 1976401 വരെ) എന്നീ കേന്ദ്രങ്ങളില്‍ പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായി യഥാസമയം ഹാജരായി പരീക്ഷ എഴുതണം.
വൈകി വരുന്ന ഉദ്യോഗാര്‍ത്ഥികള പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു