Section

malabari-logo-mobile

അതിവേഗം ബഹുദൂരം…ചരിത്രം കുറിച്ച് ചാണ്ടി ഉമ്മന്‍

HIGHLIGHTS : Chandy Oommen won the Pudupalli by-election with a huge majority

കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചു. 37,719 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മനിലൂടെ ഉണ്ടായിരിക്കുന്നത്.അവസാനം ലഭ്യമായിട്ടുളള കണക്കനുസരിച്ച് 80144  വോട്ട് നേടി ആധികാരികമായി തന്നെയാണ് ചാണ്ടി ഉമ്മന്‍ വിജയത്തിലെത്തിയിരിക്കുന്നത് .

ഉമ്മന്‍ ചാണ്ടി 2011 ല്‍ നേടിയ 33,225 വോട്ടായിരുന്നു പുതുപ്പള്ളി കണ്ട ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. എന്നാല്‍ ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ ഇത് മറികടന്നിരിക്കുകയാണ്.

sameeksha-malabarinews

ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ ആദ്യം പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് പളളിയോട് ചേര്‍ന്ന അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനായിരുന്നു. കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാവിലെ എട്ട് മണിയോടെ കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

സ്ഥാനാര്‍ത്ഥികളുടെ വോട്ടിംഗ് നില

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 80144 (ഭൂരിപക്ഷം 37,719)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് 42425

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 6558

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!