മൂന്നര പതിറ്റാണ്ടിനു ശേഷം അവർ ഒത്തുചേർന്നു

തേഞ്ഞിപ്പലം: മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം അവർ വീണ്ടുമെത്തി. പഴയ ഓർമകൾക്ക് നിറം പകരാൻ.

ചേളാരി ഗവൺമെന്റ് ഹൈസ്കൂളിലെ 1985-86  പത്താം ക്ലാസ് ബാച്ച് പൂർവ്വ വിദ്യാർത്ഥികളാണ് നീണ്ട ഇടവേളക്ക് ശേഷം ഒത്തുചേർന്നത്.

ചടങ്ങിൽ വിരമിച്ച  അധ്യാപകൻ സൈതലവി മാഷിനെ ആദരിച്ചു. സദ്യ ഉൾപ്പെടെയുള്ള ഓണാഘോഷ പരിപാടികളും വിവിധങ്ങളായ കലാപരിപാടികളും  സംഘടിപ്പിച്ചു.

പരിപാടികൾക്ക് പ്രേംലാൽ, ബിന്ദു, പ്രേംജി, സന്തോഷ് മനാട്ട്, ജയാനന്ദൻ, മീര, മനേഷ്, രാജഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top