Section

malabari-logo-mobile

ചന്ദ്രയാന്‍ 3 ന്റെ രണ്ടാം ഡീ ബൂസ്റ്റിങ് വിജയകരം;ലക്ഷ്യ സ്ഥാനത്തേക്ക് ഇനി മൂന്ന് നാള്‍

HIGHLIGHTS : Chandrayaan 3's second de-boosting successful; three days to go to target position

ബെംഗളൂരു: ചന്ദ്രയാന്‍- 3 ന്റെ രണ്ടാം ഡീ ബൂസ്റ്റിങ് വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന് അരികെ എത്തിതുടങ്ങി. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു രണ്ടാം ഡീ ബൂസ്റ്റിങ് നടന്നത്. ഇതോടെ കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമായി.

അവസാന ഘട്ടവും വിജയകരമായി പിന്നിട്ട് വിക്രം ലാന്‍ഡര്‍ ബുധനാഴ്ച വൈകിട്ട് 5.45 ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ലാന്‍ഡര്‍ ഇറങ്ങുക.

sameeksha-malabarinews

സാങ്കേതിക പരിശോധനകള്‍ തുടരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!