Section

malabari-logo-mobile

വെഞ്ചാലി പാടത്ത് അനധികൃതമായി ഉള്‍നാടന്‍ മത്സ്യബന്ധനം;നടപടിയെടുത്ത് അധികൃതര്‍

HIGHLIGHTS : Illegal inland fishing in Venchali field; authorities take action

പരപ്പനങ്ങാടി: മത്സ്യഭവനില്‍പെട്ട തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ചെമ്മാടിനടുത്തുള്ള വെഞ്ചാലി പാടത്ത് അനധികൃതമായി ഉള്‍നാടന്‍ മത്സ്യബന്ധനം നടക്കുന്നു എന്ന സന്ദേശത്തെ തുടര്‍ന്ന്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ ഫിഷറീസ് റെസ്‌ക്യൂ ടീം പ്രധാനപ്പെട്ട വല, കൂട് പൊളിച്ചു നീക്കം ചെയ്തു.

പരപ്പനങ്ങാടി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിസ്ന , പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ റഈസ, അക്വാക്കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ കാവ്യ , അഷറഫ് , വിജീഷ് , ഫിഷറീസ് റെസ്‌ക്യൂ ടീം അംഗങ്ങള്‍ അബ്ദുറഹിമാന്‍ കുട്ടി , അലി അക്ബര്‍ , റസാഖ് , മുഹമ്മദ് റാഫി , ഹസ്സന്‍ , എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!