ചേമ്പിന്‍ തണ്ട് തോരന്‍… ഗുണത്തോടൊപ്പം സൂപ്പര്‍ ടേസ്റ്റും

ആവശ്യമായ ചേരുവകള്‍ :-

ചേമ്പിന്‍ തണ്ട് നന്നായി കഴുകി തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത്
നാളികേരം – 1/2 കപ്പ്
ചെറിയ ഉള്ളി – 10 എണ്ണം
വറ്റല്‍ മുളക് – 4 എണ്ണം
ജീരകം – 1 നുള്ള്
കടുക് – 1/2 ടീസ്പൂണ്‍
അരി – 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:-

ജീരകം, ചുവന്ന മുളക്, ചെറിയ ഉള്ളി, നാളികേരം എന്നിവ ചതച്ചു യോജിപ്പിച്ചെടുക്കുക. ഒരു ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, 1 ചുവന്ന മുളക്, കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു അരി കൂടി ചേര്‍ത്തു വറക്കാം. ഇതിലേക്കു ചതച്ചു വച്ച നാളികേരം, ഉള്ളി എന്നിവയെല്ലാം ചേര്‍ത്ത് ഇളക്കുക. അതിലേക്കു ചേമ്പിന്‍ തണ്ട് നുറുക്കിയത്, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കി ഒന്ന് ചുരുങ്ങി വരുന്നതു വരെ ഇളക്കാം. ശേഷം അടച്ചു വച്ചു വേവിച്ചെടുക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top