കോഴിക്കോട്: കൊയിലാണ്ടി സബ് ജയിലില്‍ നിന്നു ചാടിയ പ്രതി പിടിയില്‍. മോഷണ കേസില്‍ റിമാന്‍ഡിലായിരുന്ന ബാലുശ്ശേരി സ്വദേശി അനസിനെയാണ് പൊലീസ് പിടികൂടിയത്.
ഇന്നലെ രാവിലെ ഏഴോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. പൂനൂരില്‍ നിന്നാണ് അനസിനെ പിടികൂടിയത്.
പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനായി പുറത്തിറക്കിയ സമയത്ത് പുറകിലെ മതിലുവഴിയാണ് ഇയാള്‍ ജയില്‍ ചാടിയത്. മോഷണ കേസില്‍ ബാലുശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു ജനറേറ്റന്റെ കോപ്പര്‍ കമ്പികള്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




