കൊച്ചി: കര്‍ണാടകയിലെ സ്‌കൂള്‍ പാഠപുസ്തകത്തിലെ പോസ്റ്റുമാനെ കണ്ട മലയാളികള്‍ മാത്രമല്ല ചാക്കോച്ചനും ഞെട്ടി. പിന്നെ അമാന്തിച്ചില്ല ചാക്കോച്ചന്റെ പോസ്‌റ്റെത്തി. ‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ്’ ആയെന്ന് കുഞ്ചാക്കോ ബോബന്‍. കര്‍ണാടകയില്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നല്‍കിയ പോസ്റ്റുമാനെ തിരിച്ചറിഞ്ഞ കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റ്ഗ്രാമിലൂടെയാണ് പ്രതികരണം അറിയിച്ചത്.
കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ഒരിടത്തൊരു പോസ്റ്റുമാന്‍ എന്ന സിനിമയിലെ നടന്റെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ പോസ്റ്റുമാന്‍എന്ന പേരില്‍ പരിചയപ്പെടുത്തുന്നത്.
2010ല്‍ പുറത്തിറങ്ങിയ ഒരിടത്തൊരു പോസ്റ്റ്മാന്‍ സംവിധാനം ചെയ്തിരിക്കുന്നത് ഷാജി അസീസ് ആണ്. അതേസമയം, കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ നിരവധി താരങ്ങള്‍ രസകരമായ കമന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ‘അപ്പോള്‍ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്’ എന്നാണ് ആന്റണി വര്‍ഗീസ് കുറിച്ചത്. ‘ബ്രോ സേഫ് ആയി അങ്ങനെ’ എന്നാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ കമന്റ്




