ചേലേമ്പ്രയിലെ മോഷണം; ഒരാഴ്ച്ചക്കകം പരപ്പനങ്ങാടി സ്വദേശിയുള്‍പ്പെടെ 3പ്രതികള്‍ പിടിയില്‍

തേഞ്ഞിപ്പലം:ചേലേമ്പ്ര ഒലിപ്രം 15-ാം മൈലിനടുത്ത് അടച്ചിട്ട വീട്ടില്‍ മോഷണം നടത്തിയ മൂന്ന് പ്രതികളെ തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തു. പരപ്പങ്ങാടി കൊടപ്പാളി സ്വദേശി പടിഞ്ഞാറെ കുളപ്പുറം കിഷോര്‍(23), മൂന്നിയൂര്‍ സ്വദേശി ഫഹ് മിദ് റിനാന്‍ (19), തേഞ്ഞിപ്പലം ദേവതിയാല്‍ സ്വദേശി കൊളപ്പുള്ളി സുമോദ് (24) എന്നിവരാണ് അറസ്റ്റിലായത്.

ചേലേമ്പ്ര കുന്നത്ത് പുള്ളിച്ചി വീട്ടില്‍ അബ്ദുല്‍ ഹക്കീമിന്റെ വീട്ടില്‍ കഴിഞ്ഞ 22ന് അര്‍ധ രാത്രിയിലായിരുന്നു മോഷണം നടന്നത്. തുടര്‍ന്ന് 23ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വാഷണത്തിലാണ് മോഷണം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മോഷ്ടാക്കളെ പിടികൂടാനായത്. 12,500 രൂപയും അര പവന്‍ സ്വര്‍ണവും എ.ടി.എം കാര്‍ഡുമാണ് മോഷണം പോയിരുന്നത്. പ്രതികള്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ബാങ്കില്‍ നിന്നും 40,000 രൂപ പിന്‍വലിച്ചിരുന്നു.

വള്ളിക്കുന്ന് ആനങ്ങാടിയില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായെത്തിയ മോഷ്ടാക്കള്‍ ബൈക്ക് പിന്നീട് പരപ്പനങ്ങാടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ മോഷണ കേസില്‍ പ്രതികളായവരെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യ ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളിലൊരാളായ കിഷോറിന്റെ കൈവശമുണ്ടായിരുന്ന 11,000 രൂപ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളുമായി മോഷണം നടത്തിയ വീട്ടിലെത്തി പൊലിസ് തെളിവെടുപ്പ് നടത്തി.

പ്രതികളില്‍ കിഷോറിന്റെ പേരില്‍ തേഞ്ഞിപ്പലം, ഫറോക്ക്, പരപ്പനങ്ങാടി കുന്നമംഗലം എന്നീ സ്റ്റേഷനുകളിലായി ഒന്‍പത് കേസ് നിലവിലുണ്ട്. സുമോദിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി മൂന്ന് കേസും, ഫഹ്മിദിന്റെ പേരില്‍ ചങ്ങരം കുളം സ്റ്റേഷനില്‍ ഒരു കേസും നിലവിലുള്ളതായി പൊലിസ് പറഞ്ഞു.

തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, എസ്.ഐമാരായ സംഗീത് പുനത്തില്‍, സി. ഷാഹുല്‍ ഹമീദ്, എ.എസ്.ഐ എന്‍. രമാഷ്, സി.പി.ഒമാരായ എം. മുഹമ്മദ് റഫീഖ്, പി.കെ വിജേഷ്, എം.ജി സജീഷ്, പി. രൂപേഷ്, പി.വി ദില്‍ജിത്ത് എന്നവരടങ്ങുന്ന സംഘമാണ് അന്വാഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top