തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കാന്‍ തമിഴ്നാടിനോട് കേന്ദ്രം

ന്യൂഡല്‍ഹി : സിനിമ തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ അനുവദിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചു.

ഘട്ടം ഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി തീയറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. കണ്ടെയ്ന്‍മെന്റ് സോണില്‍ തീയറ്ററുകള്‍ തുറക്കരുതെന്നും ഉത്തരവുണ്ട്. നിയന്ത്രണങ്ങള്‍ ആഭ്യന്തര മന്ത്രാലയം ജനുവരി 31 വരെ നീട്ടിയിട്ടുണ്ട് .

ഇതിനിടെയാണ് തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിരവധി പ്രമുഖ താരങ്ങള്‍ ഈ ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കുകയും ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top