Section

malabari-logo-mobile

സിമന്റ് വില കുത്തനെ ഉയര്‍ന്നു; നാലു ദിവസത്തിനിടെ വര്‍ധിച്ചത് ചാക്കിന് 125 രൂപ

HIGHLIGHTS : Cement prices rise sharply; The increase in four days was Rs 125 per sack

കോഴിക്കോട്: സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. നാലു ദിവസത്തിനിടെ ചാക്കൊന്നിന് 125 രൂപ വര്‍ധിച്ച് 525 രൂപയായി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ സജീവമായ നിര്‍മാണ മേഖലയെ സിമന്റ് വില വര്‍ധന പ്രതിസന്ധിയിലാക്കി. കമ്പി, മെറ്റല്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ക്കു പിന്നാലെയാണ് സിമന്റ് വിലയും ഉയര്‍ന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവുമാണ് വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍

ഈ വര്‍ഷം തുടക്കത്തില്‍ 50 കിലോയുള്ള ഒരു ചാക്ക് സിമന്റിന് 380 രൂപയായിരുന്നു ചില്ലറ വില. ഫെബ്രുവരി അവസാനം മുതല്‍ കമ്പനികള്‍ ഘട്ടംഘട്ടമായി വില കൂട്ടി. മാസങ്ങളോളം 400 രൂപയായിരുന്നു വില. ശനിയാഴ്ച മുതലാണ് വിലവര്‍ധന തുടങ്ങിയത്.

sameeksha-malabarinews

വിതരണക്കാര്‍ക്ക് ലഭിച്ചിരുന്ന ഇളവുകള്‍ കുറച്ചുനല്‍കിയതിനാലാണ് വിലക്കയറ്റം വിപണിയില്‍ അനുഭവപ്പെടാതിരുന്നത്. നിലവിലെ സ്റ്റോക്ക് പഴയ വിലയ്ക്ക് വില്‍ക്കുമെങ്കിലും മൂന്നു ദിവസത്തിനകം വിലവര്‍ധന വിപണിയില്‍ പ്രതിഫലിക്കും. സ്വകാര്യ കമ്പനികള്‍ വില കൂട്ടുമ്പോള്‍ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സും വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകും. നിലവില്‍ 400 രൂപയാണ് മലബാര്‍ സിമന്റ്സിന്റെ വില.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!