ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികം; ആവശ്യമെങ്കില്‍ യുദ്ധം തുടരും: നെതന്യാഹു

HIGHLIGHTS : Ceasefire with Hamas temporary; war will continue if necessary: ​​Netanyahu

ടെല്‍അവീവ്: ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്നുംആവശ്യമെങ്കില്‍ പോരാട്ടം തുടരുമെന്നും മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചതെന്നും ഇസ്രായേലിന് പോരാട്ടം തുടരാന്‍ അവകാശമുണ്ടെന്നും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു.

യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിട്ടയക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിടാതെ വെടിനിര്‍ത്തലിന് ഇല്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചത്.

sameeksha-malabarinews

സുരക്ഷ ക്യാബിനറ്റ് വെടിനിര്‍ത്തലിന്റെ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരുന്നു. ഭൂരിപക്ഷ പിന്തുണ കാബിനറ്റിലും വെടിനിര്‍ത്തലിന് അനുകൂലമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!