Section

malabari-logo-mobile

താനൂരിൽ ‘പിണ്ണാക്ക് കള്ളനെ’ സി.സി.ടി.വി പിടികൂടി..!

HIGHLIGHTS : The thief was caught in Tanur

താനൂർ: ദിവസങ്ങളോളം വെളിച്ചെണ്ണ മില്ലിലെ പിണ്ണാക്ക് കട്ട ‘കള്ളൻ’ സി.സി.ടി.വിയിൽ പതിഞ്ഞു.

ജ്യോതി നഗറിലെ  വിവിഎൻ വെളിച്ചെണ്ണ മില്ലിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ ഏറെയായി പിണ്ണാക്ക് മോഷണം പോയിരുന്നു. ഒടുവിൽ സിസിടിവി പരിശോധിച്ചപ്പോഴാണ് പിണ്ണാക്ക് മോഷ്ടിക്കുന്നയാളെ കണ്ട് മില്ലിലെ ജീവനക്കാർ അമ്പരന്നത്. മോഷ്ടാവ് മുള്ളൻ പന്നിയാണെന്ന് തിരിച്ചറിഞ്ഞു.

sameeksha-malabarinews

പകൽ സമയങ്ങളിൽ സ്ലാബിട്ട ഓവ്ചാലിനുള്ളിലാണ് മുള്ളൻ പന്നികൾ കഴിയുന്നത്. രാത്രിയിൽ ഇര തേടി പുറത്തിറങ്ങുന്നു.

രാവിലെ പള്ളികളിൽ നമസ്കാരത്തിന് പോകുന്നവരും കൂർത്ത മുള്ളുകളുള്ള ജീവികളെ കണ്ടതായി പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!