മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. തിരുവില്വാമല പട്ടിപ്പറമ്പ് സ്വദേശി അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.

കുട്ടി ഇന്നലെ രാത്രി പത്തരമണിയോടെ വീഡിയോ കണ്ട് കൊണ്ടിരിക്കെയാണ് ഫോണ്‍ പെട്ടിത്തെറിച്ചത്. പുതപ്പിനുള്ളിലിരുന്ന് വീഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

ആദിത്യശ്രീയുടെ അച്ഛന്‍ അശോകനും അമ്മ സൗമ്യയും ഈ സമയം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയിരുന്നില്ല. മുത്തശ്ശിയും കുട്ടിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് മുത്തശ്ശി എത്തിനോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. മൊബൈല്‍ അമിതമായി ചൂടായിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതായാണ് വിവരം. അശോക് കുമാര്‍ സൗമ്യ ദമ്പതികളുടെ ഏക മകളാണ് മരിച്ച ആദിത്യശ്രീ.

തിരുവില്വാമല പുനര്‍ജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആദിത്യശ്രീ.

 

Share news
error: Content is protected !!
Scroll to Top