കൊടക്കാട് സ്‌പെഷ്യല്‍ സ്‌കൂളിന് നേരെ വീണ്ടും സാമൂഹ്യവിരുദ്ധരുടെ അതിക്രമം;ജനല്‍ ചില്ലുകള്‍ തകര്‍ത്തു

പരപ്പനങ്ങാടി: കൊടക്കാട് എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂളിന് നേരെ വീണ്ടും സാമൂഹ്യവിരുദ്ധരുടെ അതിക്രമം. സ്‌കൂളിലെ സ്‌റ്റോര്‍ റൂമിന്റെ ചില്ലുകളാണ് ഇത്തവണ തകര്‍ത്തിരിക്കുന്നത്.കല്ലെറിഞ്ഞ് തകര്‍ത്തനിലയിലാണ് ജനല്‍.

സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി എസ് ഐ അരുണ്‍, സിപിഒ മഹേഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തങ്ങളുടെ സ്‌കൂളിന് നേരെ ഇത് ആറാം തവണയാണ് അതിക്രമം നടക്കുന്നതെന്നും ഇത്തരത്തില്‍ സ്‌കൂളിന് നേരെ അതിക്രമം നടത്തുന്നവരെ എത്രയും വേഗം പിടികൂടണമെന്നും എച്ച്എം സത്യഭാമ ടീച്ചര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top