Section

malabari-logo-mobile

എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതി അറസ്റ്റില്‍

HIGHLIGHTS : A young man was shot dead in Edavanna; The accused was arrested

മലപ്പുറം: എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയിലായി. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാന്‍ ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

കഴിഞ്ഞ ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാന്‍ ബാസിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എടവണ്ണ ചെമ്പുകുത്ത് മലയുടെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. റിതാന്റെ ശരീരത്തില്‍ മൂന്ന് വെടിയേറ്റ പാടുകളുണ്ടായിരുന്നു.ഫോറന്‍സിക് പരിശോധനയിലാണ് വെടിയേറ്റാണ് മരണം സംഭവച്ചതെന്ന് സ്ഥിരീകരിച്ചത്.

sameeksha-malabarinews

മലമുകളിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോയ റിതാന്‍ അവരുടെയൊപ്പം തിരിച്ച് വരാതെ അവിടെ തന്നെ ഇരുന്നെന്നാണ് സുഹൃത്തുക്കളുടെ മൊഴി. റിതാനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!