ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്;യുവതിക്ക് 10 വര്‍ഷം തടവ്

മാവേലിക്കര: ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും.

തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ(27)യെയാണ് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

പത്ത് വര്‍ഷം തടവും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടക്കുന്നത്. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ശേഷം തട്ടിക്കൊണ്ടപോവുകയായിരുന്നു. പുരുഷനെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു പ്രതിയുടെ വസ്ത്രധാരണം.

 

 

Share news
error: Content is protected !!
Scroll to Top