വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരില്‍ ആം ആദ്മി എംഎല്‍എ അറസ്റ്റില്‍

ദില്ലി: വഖഫ് ബോര്‍ഡ്  നിയമന കേസില്‍ ഡല്‍ഹി എ എ പി എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റിലായി. ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്.

അമാനുത്തുള്ള ഖാന്റെ വീട്ടിലും അഞ്ച് സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഉച്ചയ്ക്ക് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ് ചെയ്തത്.

2020 ല്‍ ആണ് ഒക് ല എംഎല്‍എയായ അമാനുള്ള ഖാനെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് ചെയ്ത നിരവധി എ എ പി നേതാക്കളില്‍ അവസാനത്തെ ആളാണ് ഖാന്‍. കേന്ദ്ര ഏജന്‍സികളുടെ നടപടികളെ കുറിച്ച് കഴിഞ്ഞദിവസം അമാനുള്ള ഖാന്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top