
മഞ്ചേരി; ആനക്കയം ചേപ്പൂരില്‍ കരിങ്കല്‍ ഖനന പ്രദേശം അസിസ്റ്റന്റ് എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ശ്രീ വിവേകിന്റെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡി വൈ എഫ് ഐ ചേപ്പൂര്‍ യൂണിറ്റ് കമ്മിറ്റി വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയത്.
300 ഓളം കുടുംബങ്ങളുടെ ജീവന് ഭീഷണിയായി പ്രവര്‍ത്തിച്ചിരുന്ന ക്വാറിയുടെ പ്രവര്‍ത്തനം താത്കാലികമായി കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.
വില്ലേജ് അധികൃതരും പഞ്ചായത്ത് ഭരണ സമിതിയും ഗ്രാനൈറ്റ് ഉടമസ്ഥരും നടത്തുന്ന ഒത്തുകളിയില്‍ പ്രദേശത്തെ ജനങ്ങള്‍ വളരെ നാളായി പ്രതിഷേധത്തിലാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.




