പ്രകോപനകരമായ പ്രസംഗം ; വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്

കണ്ണൂര്‍ : ഹിന്ദുഐക്യവേദിയുടെ പ്രകടനത്തില്‍ പ്രകോപനകരമായ മുദ്രാവാക്യം മുഴക്കിയതിന് വത്സന്‍ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ക്കുമെതിരെ കേസ്. ഇന്നലെ വൈകീട്ട് ഹിന്ദു ഐക്യവേദി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രകടനത്തിലാണ് പ്രകോപനകരമായ മുദ്രാവാക്യം മുഴക്കിയത്.

കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണ്ണര്‍ വരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടന്നത്. പ്രകടനത്തിന്റെ സമാപനയോഗത്തില്‍ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗവും കേസിനാധാരാമായി.

ഇന്നലെ സംസ്ഥാനവ്യാപകമായി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. കലാപ സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രകടനം കടന്നുപോകുന്ന വഴിയിലെല്ലാം കനത്ത പോലീസ് സാനിധ്യം ഉണ്ടായിരുന്നു. 142 കേന്ദ്രങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്താന്‍ ആര്‍എസ്എസ് പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ട്. എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പ്രകോപനമുണ്ടാക്കി കലാപമുണ്ടാക്കാന്‍ സാധ്യതയാണ് പോലീസ് കണ്ടത്. പ്രത്യാക്രമണത്തിന് എസ്ഡിപിഐയും തയ്യാറായി. ആഭ്യന്തരവകുപ്പ് ഇതോടെ ജാഗ്രത പുറപ്പെടുവിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയടക്കം ശ്ക്തമായ നിരീക്ഷണത്തിലായിരുന്നു.

കോഴിക്കോട് കുറ്റിയാടിയിലും, എറണാകുളം പെരുമ്പാവൂരിലും , ബിനാമിപുരത്തും നേരിയ സംഘര്‍ഷമുണ്ടായെങ്കിലും പോലീസ് ശക്തമായി ഇടപെട്ടു.

Share news
error: Content is protected !!
Scroll to Top