കോട്ടക്കല്‍-പരപ്പനങ്ങാടി റൂട്ടില്‍ അപകടകരമാവുംവിധം ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി: അപകടകരമാവുംവിധം അശ്രദ്ധമായി ബസ് ഓടിച്ചതിന് കോട്ടക്കല്‍- പരപ്പനങ്ങാടി റൂട്ടിലോട്ടുന്ന ഹംദ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

തിരൂരങ്ങാടി പോലീസാണ് കേസെടുത്തത്.

ബസ് അമിത വേഗതയില്‍ വന്ന് ജീവഹാനി ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കാര്‍, ബൈക്ക്, യാത്രക്കാരായ മുഹമ്മദ് ഫാസില്‍ സി.ടി, മാഹിര്‍ മൊഹിയദ്ദീന്‍, ജഹാംഗീര്‍ എം.സി.സി. എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top