Section

malabari-logo-mobile

ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കേസ്

HIGHLIGHTS : Case against Bineesh for money laundering

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്നും ഇഡി ചോദ്യം ചെയ്യുന്നു. എന്‍ഫോഴ്‌സ്‌മെന്റിന്റെ ബംഗളൂരുവിലെ ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ നേരത്തെ പിടിയിലായ അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങി ബിനീഷ് ബിസിനസിന്റെ മറവില്‍ കള്ളപ്പണം വെളപ്പിച്ചുവെന്നും എന്‍ഫോഴ്‌സ്മന്റെ്.

കള്ളപ്പണം നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഇത് ഏഴുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

sameeksha-malabarinews

കഴിഞ്ഞദിവസം രാത്രി ഒമ്പത് മണിവരെ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനിലേക്ക് ബിനീഷിനെ മാറ്റിയിരുന്നു.
അനൂപ് മുഹമ്മദിന് ലഭിച്ച പണത്തില്‍ ഭൂരിഭാഗവും ബിനീഷുമായി ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ചതാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഈ വിവരം പരപ്പര അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ അനൂപ് മുഹമ്മദ് പറഞ്ഞിരുന്നു.

ലഹരിമുന്ന് ഇടപാടിനായുള്ള പണം എവിടെ നിന്നു വന്നു, ബിനീഷിന് അതിലുള്ള പങ്ക് തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് തിരയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!