മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സിഎസ് ലിബിയെ അറസ്റ്റ് ചെയ്തു

കോഴിക്കോട്:  മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സിഎസ്. ലിബിയെ അറസ്റ്റ്‌ചെയ്തു. ചൊവ്വാഴ്ച രാവിലെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പോലീസാണ് അറസ്റ്റ് ചെയ്തത്.

ഹിന്ദുമതത്തേയും അയ്യപ്പഭക്തരേയും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ പങ്കുവെച്ചുന്നും ഇവരുടെ സുഹൃത്തായ രഞ്ജിത്ത് അയ്യപ്പഭക്തരെ അപമാനിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയെന്നുമാണ് പരാതി. പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിങ് പ്രസിഡന്റ് സിഎസ് സുമേഷ്‌കൃഷ്ണന്റെ പരാതിയിലാണ് നടപടി.

ശബരിമല സ്ത്രീ പ്രവേശനം വിധിയുടെ പാശ്ചാത്തലത്തില്‍ ലിബി ദര്‍ശനത്തിനെത്തിയിരുന്നു. ഇതിന് ശേഷമാണ് ലിബിക്കെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് പരാതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top