ക്യാരറ്റ് ഹല്‍വ

ആവശ്യമായ ചേരുവകള്‍ :-

ക്യാരറ്റ് – അരകിലോ
പാല്‍ – 1കപ്പ്
പഞ്ചസാര – 100ഗ്രാം
നെയ്യ് – 50ഗ്രാം
അണ്ടിപരിപ്പ് – 20ഗ്രാം

തയ്യാറാക്കുന്ന വിധം:-

ക്യാരറ്റ് കഴുകി ചെറുതായി അരിഞ്ഞെടുക്കുകയോ അല്ലെങ്കില്‍ ഗ്രേറ്റ് ചെയ്‌തോ വയ്ക്കുക.ശേഷം പാലും ഗ്രേറ്റ് ചെയ്ത് വെച്ച ക്യാരറ്റും വേവിക്കുക. അതിലേക്ക് നെയ്യും പഞ്ചസാരയും ഇട്ട് നന്നായി മിക്‌സ് ചെയ്ത് ഇളക്കുക. കുറുകിവരുമ്പോള്‍ അണ്ടിപ്പരിപ്പ് ചേര്‍ക്കുക,ശേഷം ഒരു പാത്രത്തില്‍ ഒഴിച്ച് തണുക്കാന്‍ വയ്ക്കുക.ശേഷം മുറിച്ച് കഷ്ണങ്ങളാക്കി ഉപയോഗിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top