HIGHLIGHTS : Cargo ship catches fire in the bay at Beypore-Azhekkal port

കോഴിക്കോട്: ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്ത് ഉള്‍ക്കടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിന് നടുക്കടലില്‍ വെച്ച് തീപിടിച്ചത്.

കപ്പലില്‍ 40 ഓളം ജീവനക്കാരുണ്ട് എന്നാണ് വിവരം. നേവിയും കോസ്റ്റ് ഗാര്‍ഡും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍, വിമാനങ്ങള്‍ എന്നിവ വഴിയുള്ള നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
50 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതായാണ് വിവരം. 650 ഓളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നവെന്നാണ് വിവരം. കേരള തീരവുമായി 120 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപടം സംഭവിച്ചിരിക്കുന്നത്.തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. 18 ജീവനക്കാര്‍ കടലിലേക്ക് ചാടിയതായാണ് വിവരമുണ്ട്.
കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു