ചേരുവകള്‍
മത്തന്‍(നന്നായ് മൂത്തത്)-മത്തങ്ങയുടെ കാല്‍ഭാഗം
വെളുത്തുള്ളി–4 അല്ലി
പൊട്ട്കടല-ഒരുടേബിള്‍ സ്പൂണ്‍
ഉണക്കമുളക്-6 എണ്ണം
കുരുമുളക്-കാല്‍ ടീസ് പൂണ്‍
ഇഞ്ചി-ഒരു ചെറിയ കഷ്ണം
പുളി-ചെറിയ നെല്ലിക്ക വലുപ്പത്തില്‍
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ-ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാവുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാവുമ്പളോള്‍ വെളുത്തുള്ളി, പൊട്ട് കടല എന്നിവ ഇട്ട് ഒന്ന് മൂത്ത് വരുമ്പോള്‍ മത്തന്‍ ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ഉണക്കമുളക്, കുരമുളക്, ഇഞ്ചി,ഉപ്പ് എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ മൂടിവെച്ച് മത്തന്‍ ഒന്ന് വേവുന്നതുവരെ വേവിക്കുക .ഒന്ന് തണുത്ത ശേഷം ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി അതിന് മുകളില്‍ കുറച്ച് വെളിച്ചെണ്ണ തൂവുത.
ദോശ, ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പം രുചിയോടെ കഴിക്കാവുന്ന ഒരു വെറൈറ്റി ചമ്മന്തിയാണിത്.



