HIGHLIGHTS : Cargo lorry stuck in Chelari: Massive traffic jam including on the national highway
ചേളാരി : ചേളാരി പരപ്പനങ്ങാടി റോഡിലേക്ക് തിരിയുന്ന ഇടത്ത് സർവീസ് റോഡിൽ ചരക്ക് ലോറി കുടുങ്ങി ദേശീയപാതയിലും പരപ്പനങ്ങാടി റോഡിലും വൻ ഗതാഗതക്കുരുക്ക് ‘ രണ്ടുമണിക്കൂറിൽ അധികമായി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ നടന്നുവരികയാണ്” എന്നാൽ വാഹനം മാറ്റാൻ സാധിച്ചിട്ടില്ല.
ഈ ജംഗ്ഷനിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ്. ഇതിനിടയിലാണ് ദേശീയപാതയുടെ സർവീസ് റോഡിലെ ഡ്രൈനേജ് നിർമാണം നടക്കുന്നത് .വലിയ ലോഡുമായി വന്ന ലോറി തിരിക്കുന്നതിനിടെ ഡ്രൈനേജിൽ കുടുങ്ങി പോകുകയായിരുന്നു.
ദീർഘകാലമായി യാത്രക്കാരും നാട്ടുകാരും ഇവിടെ വീതി വർദ്ധിപ്പിച്ച് വാഹനങ്ങൾ സുഗമമായി തിരിഞ്ഞു കയറാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ ഈ ആവശ്യത്തോട് അധികൃതർ പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു