Section

malabari-logo-mobile

കേരളത്തിലേക്ക് കടത്താനിരുന്ന കാര്‍ബൈഡ് വെച്ച് പഴുപ്പിച്ച 2500 കിലോ മാങ്ങ പിടികൂടി

HIGHLIGHTS : മധുര തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനക്കായി കയറ്റിഅയക്കാനായിരുന്ന കാര്‍ബൈഡ് വെച്ച് പഴുപ്പിച്ച മാമ്പഴങ്ങള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പിട...

മധുര തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനക്കായി കയറ്റിഅയക്കാനായിരുന്ന കാര്‍ബൈഡ് വെച്ച് പഴുപ്പിച്ച മാമ്പഴങ്ങള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തു. പഴനി, ദിണ്ടിഗല്‍, എന്നിവടങ്ങളിലെ ചില ഗോഡൗണുകളില്‍ നിന്നാണ് റെയ്ഡില്‍ 2500 കിലോ മാമ്പഴങ്ങള്‍ പിടികൂടിയത്.

ദിണ്ടിഗല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസര്‍ നടരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

sameeksha-malabarinews

സീസണായതോടെ ടണ്‍കണക്കിന് മാങ്ങയാണ് മാര്‍ക്കറ്റിലെത്തുന്നത്. റംസാന്‍ നോമ്പുകാലമായതും വേനലായതും കാരണം കേരളത്തില്‍ വിപണിയില്‍ മാങ്ങക്ക് നല്ല ഡിമാന്റാണ്. പരമാവധി മാങ്ങ മഴക്കു മുമ്പേ വിപണിയിലെത്തിക്കാനാണ് കാര്‍ബൈഡ് ഉപയോഗിച്ച പെട്ടന്ന് പഴുപ്പിക്കുന്നത്.
പ്രകൃതി ദത്തമായി പഴുക്കുന്നതിന് പകരം എത്തിലീന്‍ പൗഡറും കാര്‍ബൈഡും ഉപയോഗിച്ചാണ് മാങ്ങ പഴുപ്പിക്കുന്നത്. ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.ദിണ്ടിഗല്‍, പഴനി, കൊടൈക്കനാല്‍ റോഡ്, ആയക്കുടി, അമരാവതി ഭാഗത്താണ് വ്യാപകമായി മാവ്്കൃഷി നടക്കുന്നത്‌

പിടിച്ചെടുത്ത മാങ്ങകള്‍ നശിപ്പിച്ചുകളഞ്ഞു. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!