സവര്‍ക്കറുടെ ജന്‍മദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തിനല്‍കി ഹിന്ദുമഹാസഭ

ആഗ്ര:  വിനായക് സവര്‍ക്കറുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് കത്തി നല്‍കി ഹിന്ദുമഹാസഭ. 18 വയസ്സുപോലും തികയാത്ത പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഹിന്ദുമഹാസഭാ നേതാക്കള്‍ കത്തിവിതരണം ചെയ്തത്. ഭഗവത് ഗീതയുടെ കോപ്പിയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

സവര്‍ക്കറുടെ സ്പ്‌നത്തിന്റ ആദ്യഭാഗം ലോകസഭാ തെര്‌ഞ്ഞെടുപ്പിലെ വന്‍വിജയത്തോടെ മോദിജി സഫലീകരിച്ചെന്നും ഹിന്ദുഭടന്‍മാര്‍ക്ക് കത്തികള്‍ നല്‍കുന്നതിലൂടെ ഈ സ്വപ്‌നത്തിന്റെ രണ്ടാംഭാഗം പൂര്‍ത്തീകരിക്കുകയാണെന്നും ഹിന്ദുമഹാസഭാ വ്യ്ക്താവ് അശോക് പാണ്ഡേ ചടങ്ങില്‍ പറഞ്ഞു.
ഹിന്ദു തന്റെ സ്വയം രക്ഷക്കും രാജ്യത്തിന്റെ രക്ഷക്കും ആയുധങ്ങള്‍ എങ്ങിനെ ഉപയോഗിക്കണമെന്ന് പഠിക്കണമെന്നും അശോക് പാണ്‌ഠെ പറഞ്ഞു.

ഹിന്ദുക്കളായ യുവതലമുറയുടെ ശാക്തീകരണത്തിനായാണ് ഈ പരിപാടി സംഘടപ്പിച്ചതെന്നും ഇത് അവരുടെ സ്വയം രക്ഷക്കായി ഉപകരിക്കുമെന്ന്‌നും ദേശീയ സക്രട്ടറി പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു.

സവര്‍ക്കര്‍ ദിനത്തില്‍ നിരവധി ബിജെപി നേതാക്കള്‍ ഉപചാരമര്‍പ്പിച്ചു.

Share news
error: Content is protected !!
Scroll to Top