തിരൂരില്‍ ഒരു വീട്ടിലെ ആറുപേര്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരൂര്‍: ഒരു വീട്ടിലെ ആറു പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. മംഗലം കാവഞ്ചേരിയില്‍ പേരാലിത്തറയില്‍ വിശ്വനാഥന്‍(62), ഭാര്യ ശാന്ത(52), മകന്‍ സന്തോഷ്(28), ബന്ധു വെള്ളമശേരി വിശ്വന്‍, വിശ്വനാഥന്റെ രണ്ട് പേരക്കുട്ടികള്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഇവരുടെ അയല്‍വാസി മീനടത്തൂര്‍ അബ്ദുല്ലകുട്ടിയുടെ അയ്‌നി മരത്തിലെ കടന്നല്‍കൂട് പരുന്ത് വന്ന് ഇളക്കിയതോടെ കടന്നലുകള്‍ കൂട്ടത്തോടെ വീട്ടിനുള്ളിലേക്ക് വരികയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കടന്നലിന്റെ കുത്തേറ്റവരെ പുറത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

Share news
error: Content is protected !!
Scroll to Top