സ്‌കൂട്ടര്‍ വൈദ്യുതി കാലിലിടിച്ച് യുവാവ് മരിച്ചു

മഞ്ചേരി: സ്‌കൂട്ടര്‍ വൈദ്യുതി കാലിലിടിച്ച് യുവാവ് മരിച്ചു. പയ്യനാട് കാരപ്പറമ്പ് അബൂബക്കറിന്റെ മകന്‍ റാഷിദ് (23)ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയോടെ കൊരമ്പയില്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.

മഞ്ചേരി പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനായ റാഷിദ് വീട്ടില്‍ നിന്ന് അത്താഴം കഴിച്ച ശേഷം ജോലിക്കായി പോന്നതായിരുന്നു. ഇതിനിടയിലാണ് അപകടം നടന്നത്.

കാരേപറമ്പ് ശാഖാ എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയാണ് മുഹമ്മദ് റാഷിദ്.

മാതാവ് : കദീജ. സഹോദരങ്ങള്‍ : റസീന, തസ്‌നീമ, തൗഫീക്, ശിബിലി, സാനിജ്.

Related Articles