വാള്‍ട്ടര്‍ ഡിക്രൂസിന്റെ ‘ഓഖി: കടല്‍ കാറ്റെടുത്തപ്പോള്‍’ മികച്ച ഡോക്യുമെന്ററി

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഡോക്യുമെന്ററി ‘ഓഖി: കടല്‍ കാറ്റെടുത്തപ്പോള്‍’ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളി സമൂഹം നേരിട്ട പ്രശ്നങ്ങളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ആ സമൂഹത്തിന്റെ നേര്‍ചിത്രമാണ്.

പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടറും ചലച്ചിത്ര ഡോക്യുമെന്ററി സംവിധായകനുമായ വാള്‍ട്ടര്‍ ഡിക്രൂസാണ് സംവിധാനം. നിര്‍മ്മാണം സിക്സറ്റസ് പോള്‍സണ്‍, രചന എസ്.എന്‍ റോയ്, ക്യാമറ കെ.ജി ജയന്‍, എഡിറ്റിങ്ങ് രാഹുല്‍ രാജീവ്, സിദ്ധാര്‍ഥ് ലാല്‍, ജയസൂര്യ, ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്റിയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

വാള്‍ട്ടര്‍ ഡിക്രൂസിന്റെ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരമാണ്. ചിത്രകാരി റ്റി.കെ പത്മിനിയെക്കുറിച്ച് അദ്ദേഹം സംവിധാനം ചെയ്ത ‘പട്ടം പറത്തുന്ന പെണ്‍കുട്ടി’ 2013ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാര്‍ഡും അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും നേടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top