തൃശ്ശൂരിൽ ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാർ തട്ടിയെടുത്തു

HIGHLIGHTS : Car stolen after chilli powder thrown in eyes in Thrissur

തൃശ്ശൂര്‍: കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാർ തട്ടിയെടുത്തു. തൃശ്ശൂരിലാണ് സംഭവം. മുണ്ടത്തികോടുള്ളവിനോദിന്‍റെ കാർ ആണ് തട്ടിയെടുത്തത്. ഓട്ടം വിളിച്ചതിന് പിന്നാലെ വടക്കാഞ്ചേരി കല്ലംപാറയിലെആളൊഴിഞ്ഞ സ്ഥലത്തു വെച്ച് വിനോദിന്‍റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞാണ് ഡ്രൈവറെ മർദ്ദിച്ച് കാർതട്ടിയെടുത്തത്.

തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനു സമീപത്തുള്ള ടാക്സി സ്റ്റാന്റിൽ നിന്നാണ് ഓട്ടംവിളിച്ചത്. കുറാഞ്ചേരിയിലെ വീട്ടിലെത്തി വീട്ടുകാരെ കൂട്ടി ആലുവയിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മൂന്നുപേരടങ്ങിയ സംഘമാണ് കാർ തട്ടിയെടുത്തത്.

ജിപിഎസ് ഘടിപ്പിച്ച കാറിന്റെ ലൊക്കേഷൻമനസ്സിലാക്കിയാണ് പൊലീസ് മണിക്കൂറുകൾക്കകം വാഹനം കന്ദംകുളം യൂണിറ്റി ആശുപത്രിയിലെ പാർക്കിങ്ങ്ഏരിയയിൽ നിന്നും കണ്ടെത്തിയത്. എന്നാല്‍ പൊലീസ് എത്തുംമുമ്പേ പ്രതികൾ കടന്നു കളഞ്ഞു.

പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!