HIGHLIGHTS : Sabarimala gold robbery case; Murari Babu's custody period ends today

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ രണ്ടാം പ്രതിയും മുൻ എക്സിക്യൂട്ടിവ് ഓഫീസറുമായമുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് രാവിലെ റാന്നി കോടതിയിൽഹാജരാക്കും. അതേസമയം ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷണം പോയ കേസില്‍ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് എസ്‌ഐടി കോടതിയില്‍അപേക്ഷ നല്‍കി.
തുടർന്ന് പോറ്റിയെ സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ്ജയിലിൽ കഴിയുകയാണ് പോറ്റി. കട്ടിളപ്പാളി കേസില്‍ നവംബര്‍ മൂന്നിന് ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നികോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ, നരേഷ് എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ്റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യൽ നടത്തിയിരുന്നു. സ്വർണപാളികൾചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ഉദ്യോ ഗസ്ഥരോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ്പ്രത്യേക അന്വേഷണ സംഘം. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്മുന്നറിയിപ്പ് നൽകി. ഇനി സാവാകാശം നൽകാനാകില്ലെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. 1999 –ൽ വിജയ്മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ നൽകാനാണ് അന്വേഷണ സംഘത്തിന്റെആവശ്യം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


