കൊച്ചി:പെരുമ്പാവൂരിലെ മണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിനീഷ് (38) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റോഡിലുള്ള മണ്ണൂരില്‍ ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ജിനീഷ് മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മലപ്പുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നവരെല്ലാം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് വിവരം.
ജിനേഷിന്റെ മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.




