ദില്ലി :ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി .ഇന്നലെ രാത്രിയാണ് സൗത്ത്-വെസ്റ്റ് ഡല്‍ഹിയിലെ പാലം ഏരിയയിലെ വീട്ടില്‍ നാലു പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രായമായ മുത്തശിയും പിതാവും സഹോദരിമാരും ഉള്‍പ്പെടെ നാല് പേരാണ് മരിച്ചത്. സംഭവത്തില്‍ യുവാവ് പിടിയിലായിട്ടുണ്ട.് ലഹരിക്കടിമയായ യുവാവാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കുടുംബത്തിന് നേരെ ആക്രമണം നടത്തിയ പ്രതിയെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു അത്രേ. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്




