ഏ ആര്‍ നഗറില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

ഏ ആര്‍ നഗര്‍: ദേശീയ പാത ഏ ആര്‍ നഗറില്‍ ഇരുമ്പുചോല ഭാഗത്തുവെച്ച് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂന്നിയൂര്‍ ആലിഞ്ചുവട് സ്വദേശി സംഷാദ്(35), സെന്‍ഷ(5) , ഓട്ടോ ഡ്രൈവര്‍ സൈദ് മുഹമ്മദ്, ബൈക്ക് യാത്രക്കാരായ ഫറൂക്ക് സ്വദേശി മുഹമ്മദ് ശിഹാന്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top