കോഴിക്കോട് :ഡിവൈഎഫ്‌ഐ മേഖല കമ്മറ്റി അംഗത്തിന്റെ ബൈക്ക് കത്തിച്ചു
. പാലരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍കൂടിയായ സൗപര്‍ണ്ണികയില്‍ ശിബിന്‍ന്റെ ബൈക്ക് ആണ് കത്തിച്ചത്.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പോര്‍ച്ചില്‍ നിന്നും തീ പടരുന്നത് കണ്ടത്. ഉടനെ വീട്ടുകാര്‍ തീ അണച്ചെങ്കിലും ബൈക്ക് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. സമീപത്ത് രണ്ട് കുപ്പികള്‍ കിടക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.
എ എസ് പി. വിഷ്ണു പ്രദീപ്, പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ വിനു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരാണ് കത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




