കൊയിലാണ്ടിയില്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് :കൊയിലാണ്ടിയില്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. കൊയിലാണ്ടി പൂക്കാടിനു സമീപം ടിപ്പര്‍ ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 11 :30നാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ക്യാബിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുമ്പോഴേക്കും നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുത് ആശുപത്രിയില്‍ എത്തിച്ചിരുന്നു.

ബസ്സിലുണ്ടായിരുന്ന പത്തോളം പേര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടു.

 

Share news
error: Content is protected !!
Scroll to Top