കോഴിക്കോട്: കോഴിക്കോട് കോതിയില്‍ കോര്‍പറേഷന്‍ മലിന ജല പ്ലാന്റ് നിര്‍മ്മാണ സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാര്‍. പ്രതിഷേധത്തിനിടയിലും വന്‍ പൊലീസ് സുരക്ഷയോടെ നിര്‍മ്മാണ പ്രവൃത്തി കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.
പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തെ ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചതായിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അനുകൂല ഉത്തരവിട്ട സാഹചര്യത്തിലാണ് ഇവിടെ വീണ്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്.
സ്ത്രീകളുള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് ഇത്തരത്തില്‍ ഒരു മലിന ജല പ്ലാന്റ് നിര്‍മ്മിക്കാന്‍ അനുവധിക്കില്ലെന്നാണ് അവര്‍ പറയുന്നത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.




