
തിരൂരങ്ങാടി : കാർ യാത്രക്കാരെ ആക്രമിച്ച് 2 കോടി കവർന്നു. നന്നമ്പ്ര തെയ്യാലിങ്ങൾ ഹൈസ്കൂൾ പടിയിൽ വ്യാഴം രാത്രി 10 ഓടെയാണ് സംഭവം.
തെന്നല അറക്കൽ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
കൊടിഞ്ഞിയിൽ നിന്ന് സ്ഥലം വിറ്റ 2 കോടി രൂപയുമായി വരുമ്പോൾ എതിരെ വന്ന നീല കാറിൽനിന്ന് ഇറങ്ങി വന്ന നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി വണ്ടി അടിച്ചു തകർത്ത് ബാഗിൽ സൂക്ഷിച്ച പണം കവർന്നു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാർ കൊടിഞ്ഞി ഭാഗത്തേക്ക് ഓടിച്ചു പോയി. അഷ്റഫ് ആണ് ഡ്രൈവ് ചെയ്തിരുന്നത്. ഹനീഫയുടേതാണ് പണം. ഹനീഫയുടെ കയ്യിന് പരിക്കേറ്റു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




