തൃശൂര്‍: കാർ അപകടത്തിൽ സീരിയൽ താരവും സുഹൃത്തും അത്ഭുതകരമായി രക്ഷപ്പെട്ടു. ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം തകര്‍ന്നുകിടക്കുന്ന റോഡില്‍ നിയന്ത്രണംവിട്ട കാര്‍ 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അപകടം.
എറണാകുളം സ്വദേശിയായ സിനിമ- സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.
മലക്കപ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി താഴേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് ഒരു മരത്തില്‍ തട്ടിനിന്നു. കാറിനുള്ളില്‍ എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും കാര്യമായ പരിക്കേറ്റില്ല.



