പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി ഓണ്‍ലൈന്‍ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു

പരപ്പനങ്ങാടി: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാമായി പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി സ്വതന്ത്ര ഇന്ത്യ: വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. 15വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും(സ്ത്രീ- പുരുഷ ഭേദമന്യേ ) മത്സരത്തില്‍ പങ്കെടുക്കാം.

രണ്ട് മിനുറ്റില്‍ അധികരിക്കാത്ത പ്രസംഗത്തിന്റെ വീഡിയോ മൊബൈലില്‍ തയ്യാറാക്കി 9895 601555, 9745129221, 9995260156 എന്നീ നമ്പറുകളിലേക്ക് 14ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി വാട്സാപ്പ് ചെയ്യുക. വീഡിയോയുടെ കൂടെ പേര്, ഫോണ്‍ നമ്പര്‍, വയസ്സ് എന്നിവ കൂടി അയക്കേണ്ടതാണ്.

വിജയികളാകുന്ന ആദ്യത്തെ മൂന്നുപേര്‍ക്ക് സ്വാതന്ത്ര്യദിനത്തിലെ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും.

 

Share news
error: Content is protected !!
Scroll to Top