Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ സ്വാതന്ത്രദിനാഘോഷ ത്തിന്റെ ഭാഗമായി ജന്‍ട്രല്‍ നൂട്രല്‍ ഫുട്‌ബോള്‍ സംഘടിപ്പിക്കുന്നു

HIGHLIGHTS : Gentral Neutral Football organized as part of Independence Day celebrations at Parappanangadi

പരപ്പനങ്ങാടി: സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും ലൂക സോക്കര്‍ ക്ലബ്ബും സംയുക്തമായി ജന്‍ട്രല്‍ നൂട്രല്‍ ഫുട്ബാള്‍ മല്‍സരം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 14 ന് വൈകീട്ട് 3 മണിക്ക് ചിറമംഗലം സെവന്‍സ് ഇന്റര്‍നാഷണല്‍ ടര്‍ഫ് കോര്‍ട്ടിലാണ് മല്‍സരം ടക്കുന്നത്.
മല്‍സരത്തില്‍ പങ്കെടുക്കുന്ന ടീമുകളില്‍ 2 പുരുഷന്‍മാരും 3 സ്ത്രീകളും ഉള്‍പ്പെട്ടിരിക്കും. കേരളാ വിമന്‍സ് ലീഗില്‍ പങ്കെടുക്കുന്ന ലൂക സോക്കര്‍ എഫ് സിയിലെ ഡല്‍ഹി, ജാര്‍ഖണ്ഡ് , തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സീനിയര്‍ വനിതാ താരങ്ങളും ലൂക്ക സോക്കര്‍ ക്ലബ്ബിലെ സീനിയര്‍ മെന്‍സ് താരങ്ങളും പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ പഴയകാല , പുതിയ പുരുഷ വനിതാ താരങ്ങളും പങ്കെടുക്കുന്നുണ്ട്

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!