കളമശ്ശേരി ഗവ പോളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടി

HIGHLIGHTS : Cannabis seized from Kalamassery Government Polytechnic College Men's Hostel

കൊച്ചി: കളമശ്ശേരി ഗവ.പോളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടി. കഴിഞ്ഞദിവസം രാത്രിയാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. ഹോളി ആഘോഷിക്കാനായി കഞ്ചാവ് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച മിന്നല്‍ പരിശോധന പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്.

sameeksha-malabarinews

മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!