കഞ്ചാവ് വേട്ട: ഒഡിഷ സ്വദേശികള്‍ പിടിയില്‍

HIGHLIGHTS : Cannabis hunting: Odisha natives arrested

കുന്നമംഗലം: വെള്ളിപറമ്പ് അഞ്ചാം മൈലില്‍ വില്‍പ്പനയ്ക്കായി എത്തിച്ച പത്തര കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍. ഗോര്‍ഡിയ ഖനിപൂര്‍ രമേശ് ബാരിക്ക് (34), കൊര്‍ദ ബാങ്കോയി ആകാശ് ബലിയാര്‍ സിങ് (35) എന്നിവരാണ് പിടിയിലായത്.

മെഡിക്കല്‍ കോളേജ്, വെള്ളി പറമ്പ് ഭാഗങ്ങളില്‍ യുവാക്കളെയും അതിഥിത്തൊഴിലാളികളെ യും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

sameeksha-malabarinews

ഒഡിഷ യില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കൊണ്ടുവന്ന് ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. അതിഥി ത്തൊഴിലാളികള്‍ ഏറെയുള്ള കുറ്റിക്കാട്ടൂര്‍, വെള്ളിപറമ്പ് ഭാഗങ്ങളിലാണ് വില്‍പ്പന. ഉമ്മളത്തുര്‍ ഭാഗത്ത് താമസിക്കുന്ന ഇവര്‍ പകല്‍ ജോലിക്ക് പോയി പുലര്‍ച്ചെയും രാത്രിയും കഞ്ചാവ് വില്‍പ്പന നടത്തും.

കോഴി ക്കോട് സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫ് ടീമും മെഡിക്കല്‍ കോളേജ് എസ്‌ഐ വി ആര്‍ അരുണിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് ഇവരെ പിടിച്ചത്.

ഡന്‍സാഫ് എസ്‌ഐ മനോജ് ഇടയേടത്, എസ്‌ഐ കെ അബ്ദുറഹ്‌മാന്‍, കെ അഖിലേഷ്, അനീഷ് മുസേന്‍വീട്, എം കെ ലതീഷ്, പി കെ സരുണ്‍ കുമാര്‍, ഷിനോജ് മംഗലശ്ശേരി, പി അഭിജിത്ത്, കെ എം മുഹമ്മദ് മഷ്ഹൂര്‍, മെഡിക്കല്‍ കോളേജ് എസ്‌ഐമാരായ സി സന്തോഷ്, പി രാജേ ഷ്, എസ്സിപി ഒ വിനോദ്, സി പിഒ ജിതിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!