
കോഴിക്കോട് : പുരുഷാധിപത്യ സജ്ജീകരണം നമ്മെ ഭിന്നിപ്പിക്കുകയാണ്, അതിനെതിരെ ശബ്ദമുയര്‍ത്തണം എന്ന് പാര്‍വ്വതി തിരുവോത്ത്.
കെ.എല്‍.എഫ് രണ്ടാം ദിനത്തില്‍ നടന്ന ‘ഉള്ളൊഴുക്കുകള്‍ : സ്ത്രീയും സിനിമയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി.
സിനിമാജീവിതവും അതിനു മുന്‍പുള്ള ജീവിതവും കൊണ്ട് സഹജമായ രൂപീകരണത്തിലൂടെയാണ് ഇപ്പോഴത്തെ പാര്‍വ്വതിയിലേക്കുള്ള യാത്ര.
ഒരു തരത്തിലുള്ള അടിച്ചമര്‍ത്തല്‍ മറ്റൊരു തരത്തിലുള്ള അടിച്ചമര്‍ത്തപ്പെടലിലേക്ക് വഴിമാറുന്നു എന്ന യാഥാര്‍ഥ്യം പുതുതലമുറ മനസ്സിലാക്കുന്നില്ല. പുതുതലമുറയുടെ നിശബ്ദമായ ജീവിതരീതി മൂലം മന്ദത സംഭവിക്കുന്നത് ലോകത്തില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ക്കാണെന്ന് പാര്‍വ്വതി പറഞ്ഞു.
ഹേമ കമ്മിറ്റിയെ കുറിച്ച് പ്രേക്ഷകന്റെ ചോദ്യത്തിന്, തന്നെയേറെ അമ്പരപെടുത്തുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളും കൂടുതല്‍ പേരുകളുമാണ് മറ നീക്കി പുറത്തുവരുന്നതെന്നു പാര്‍വ്വതി പറഞ്ഞു.
സിനിമാ ചിത്രീകരണത്തിലെ മെയില്‍ ഗെയ്സിനെ കുറിച്ചും വസ്തുനിഷ്ഠതയെ കുറിച്ചും ലോറ മല്‍വെ യെ ഉദ്ധരിച്ചു ചോദിച്ച ചോദ്യത്തിന്, ആരുടേയും നിര്‍ബന്ധത്തിലല്ലാതെ സ്വന്തം താല്‍പര്യത്തില്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്നും പാര്‍വ്വതി അഭിപ്രായപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



