HIGHLIGHTS : Cannabis candy found in box store: Owner arrested
കോഴിക്കോട്: ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റി’ന്റെ ഭാ ഗമായി എസൈസ് നടത്തിയ പരിശോധനയില്‍ പൊറ്റമ്മല്‍ ജങ്ഷനിലെ പെട്ടിക്കടയില്‍നിന്ന് കഞ്ചാവ് മിഠായി പിടികൂടി. ഉടമ ഉത്തര്‍പ്രദേശ് സ്വദേശി ആകാശ് സോന്‍കറിനെ (22) എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് എന്‍ ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ കോട്ടിക്‌സ് സ്‌പെഷല്‍ സ്‌ക്വാഡ് പരി ശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവി നെ ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചത്. പെട്ടിക്കടയില്‍ കഞ്ചാവ് അട ങ്ങിയ മിഠായി ഉണ്ടെന്നും അത് വെള്ള ത്തില്‍ കല ക്കി കുടി ച്ചാല്‍ ലഹരി ലഭിക്കുമെ ന്നും റീല്‍ സില്‍ കണ്ട തായി വെളിപ്പെടുത്തി. അത് പരീക്ഷിക്കാനായി എത്തിയതാ യിരുന്നു യുവാവ്.
പെട്ടിക്കട പരിശോധിച്ചപ്പോള്‍ കവറില്‍ പൊതി ഞ്ഞ മിഠായിയില്‍ കഞ്ചാവ് അട ങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെ ക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വ ത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അര്‍ജുന്‍ വൈശാഖ്, പി കെ അര്‍ ജുന്‍, എം മുഹമ്മദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സി വിജയന്‍, ഗ്രേഡ് ഓഫീസര്‍ സി പി ഷാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി പി ജിഷ്ണു, കെ വൈശാഖ്, കെ പി അമല്‍ഷ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു