താനൂര്‍: ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള ട്രെയിന് ടിക്കറ്റ് എടുത്ത യാത്രക്കാരാണ് വണ്ടി റദ്ദ് ചെയ്തതറിഞ്ഞ് പെരുവഴിയിലായത്.
താനൂരില്‍ നിന്നും എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് ഷൊര്‍ണൂരിലേക്കും അവിടെനിന്ന് നിലമ്പൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനുമാണ് നേരിട്ട് ഒറ്റ ടിക്കറ്റ് എടുത്തത്.
വണ്ടി താനൂര്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ശേഷം മൊബൈല്‍ ആപ്ലിക്കേഷനില്‍ നോക്കിയപ്പോഴാണ് ഷൊര്‍ണൂരില്‍ നിന്നുള്ള ട്രെയിന്‍ റദ്ദു ചെയ്തതായി അറിയാന്‍ കഴിഞ്ഞത്.
ഒടുവില്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ച് മണിക്കൂറുകളോളം സമയമെടുത്താണ് യാത്രക്കാര്‍ അതാത് സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നതെന്ന് യാത്രക്കാരില്‍ ഒരാളായ താനൂര്‍ സ്വദേശി അമീര്‍ താനൂരും കുടുംബവും പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേയില്‍ അന്വേഷിച്ചപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




